Kannur
HomeNews

ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ കാമ്പയിന് തുടക്കമായി

23 Oct 20231 മിനിറ്റ് വായന
ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ കാമ്പയിന് തുടക്കമായി


പയ്യന്നൂർ:(www.payangadilive.in) 
ഡിവൈ.എഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പയിന് തുടക്കമായി.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ആക്രി സാധനങ്ങൾ ശേഖരിക്കുകയും
ഇവയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി വിശ്രമ മുറിയും പൊതു ശൗചാലയവും നിർമ്മിക്കുകയാണ് .
യൂണിറ്റ് തലം മൂതൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്ന പ്രവർത്തനത്തിന്റെ
പയ്യന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം പയ്യന്നൂർ കാരയിൽ നോർത്ത് യൂണിറ്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി നിർവ്വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി. പി. അനീഷ അധ്യക്ഷത വഹിച്ചു. വി. കെ. നിഷാദ്, സി. ഷിജിൽ, നന്ദകുമാർ ടി സി വി , കെ. മനുരാജ് , കെ. മിഥുൻ, ബി. ബബിൻ, മുഹമ്മദ് വൈഷാക് എന്നിവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക