Kannur
കണ്ണൂരിൽ സ്ഥിരം ഹജ്ജ് ക്യാമ്പ് പരിഗണനയിൽ
6 Oct 20231 മിനിറ്റ് വായന
ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്തിയ എയർപോർട്ടിന്റെ കാർഗോ കോംപ്ലക്സിൽ താല്ക്കാലികമായാണ് ഹജ്ജ് ക്യാമ്പ് നിർമ്മിച്ചത്. ഹജ്ജ് തീർത്ഥാടനം കഴിഞ്ഞയുടൻ അത് പൊളിച്ചു നീക്കിയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും എയർപോർട്ട് ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് സ്ഥിരം ഹജ്ജ് ക്യാമ്പ് നിർമ്മിക്കണമെന്ന ആവശ്യമുയർന്നത്.
മലബാറിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവുന്ന ഒരു ഘടകം കൂടിയാണിത്. ഈ വർഷം രണ്ടായിരത്തോളം ഹാജിമാരാണ് കണ്ണൂരിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയത്.





