Kannur
സൂര്യ കണ്ണപുരത്തിന്റെ നാടകോത്സവം ഡിസംബർ മൂന്നുമുതൽ
27 Oct 20231 മിനിറ്റ് വായന
ചെറുകുന്ന് (Payangadi Live) : സൂര്യ കണ്ണപുരത്തിന്റെ 16-ാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവം ഡിസംബർ മൂന്നുമുതൽ ഏഴുവരെ ചെറുകുന്ന് സൗത്ത് ഗവ. എൽ.പി. സ്കൂളിൽ നടത്താൻ സൂര്യ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
മൂന്നിന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക, നാലിന് തിരുവനന്തപുരം സംഘചേതനയുടെ സേതു ലക്ഷ്മി, അഞ്ചിന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, ആറിന് പാലാ കമ്യൂണിക്കേഷൻസിന്റെ ജീവിതം സാക്ഷി, ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ശാന്തം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.





