Kannur
HomeNews

വീണ്ടും കവര്‍ച്ച-ഇത്തവണ തകര്‍ത്തത് കാര്‍-74,400 രൂപ നഷ്ടപ്പെട്ടു

24 Oct 20231 മിനിറ്റ് വായന
വീണ്ടും കവര്‍ച്ച-ഇത്തവണ തകര്‍ത്തത് കാര്‍-74,400 രൂപ നഷ്ടപ്പെട്ടു
പരിയാരം:(www.payangadilive.in) പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായാണ് പരാതി.
കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-2663 സ്വിഫ്റ്റ് കാണാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം കവര്‍ന്നതെന്നാണ് പരാതി.

ഇത് സംബന്ധിച്ച് പരിയാരം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്ന പരാതി.

മാട്ടൂല്‍, നാറാത്ത് സ്വദേശികളായ രണ്ടുപേരെ സംശയിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നുവത്രേ.

24 വലിയ കവര്‍ച്ചകള്‍ നടന്നിട്ടും കുലുക്കമില്ലാത്ത പരിയാരം പോലീസ് ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കേസെടുക്കാതെ വിടുന്നതായും നേരത്തെ പരാതികളുണ്ട്.

ചുമടുതാങ്ങിയില്‍ വെച്ച് നടന്നുപോകുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പ്രതിയെ കാസര്‍ഗോഡ് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് ഇവിടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ചെറുതും വലുതുമായ ഒട്ടനവധി കേസുകളിലും ഇവിടെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതായി പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക