Kannur
കുഞ്ഞിമംഗലം വടക്കൻ കൊവ്വൽ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷം 15 മുതൽ 24 വരെ നടക്കും
13 Oct 20231 മിനിറ്റ് വായന
കുഞ്ഞിമംഗലം (Payangadi Live): വടക്കൻ കൊവ്വൽ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷം 15 മുതൽ 24 വരെ നടക്കും. 15-ന് വൈകിട്ട് 7.30-ന് ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എൽ.സരളാദേവി ഒരുക്കുന്ന സംഗീതസ്സദസ്. 16-ന് രാത്രി 7.30 ന് റാഫി-ലതാജി കേയാദേൻ. 17-ന് രാത്രി 7.30-ന് മേരി ആവാസ് സുനോ സംഗീത പരിപാടി. 18-ന് രാത്രി 7.30-ന് സംഗീതസമന്മയം. 19-ന് രാത്രി 7.30-ന് ശ്യാമാംബരം സംഗീതപരിപാടി 20-ന് രാത്രി 7.30-ന് വരനടനം. 21-ന് രാത്രി 7.30-ന് സംഗീത പരിപാടി. 22-ന് രാവിലെ 11.30 മുതൽ 12.25 വരെയുള്ള ശുഭമുഹൂർത്തത്തിൽ ഗ്രന്ഥം വെയ്പ്, ഗ്രന്ഥപൂജ. രാത്രി 7.30-ന് നൃത്തപരിപാടി. 23-ന് വൈകീട്ട് ഏഴിന് ഗ്രന്ഥപൂജ, വാഹനപൂജ തുടർന്ന് ഭക്തിഗാനസുധ. 24-ന് 5.30-ന് ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം വൈകിട്ട് ഏഴിന് ട്രാക്ക് ഗാനമേള. വൈകിട്ട് 5.30 മുതൽ ദേവീഭാഗവതപാരായണം.





