Kannur
HomeNews

പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു

29 Sept 20231 മിനിറ്റ് വായന
പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു


പരിയാരം:(www.payangadilive.in)
പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. പയ്യന്നൂർ കാനായി സ്വദേശി സനൂപിൻ്റെ ഭാര്യ ലിബിഷ (21) യാണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരത്തെ
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ആയിരുന്നു സംഭവം. യുവതി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. യുവതിയുടെ ആദ്യ പ്രസവമായിരുന്നു.തുടർന്ന് ഗുരുതരാവസ്ഥയിൽ മരണപ്പെടുകയായിരുന്നു.
പരിയാരം
പനങ്ങാട്ടൂർ കെ.വി ചന്ദ്രൻ സ്മാരക കലാസമിതിക്ക് സമീപം താമസിക്കുന്ന ഭാസ്കരൻ – ലത ദമ്പതികളുടെ മകളാണ്. സഹോദരൻ ലിബിൻ വിദേശത്താണ് .
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് സൂചന.ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക