Kannur
വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്; നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ ഗ്ലാസ് ശേഖരവും പിടികൂടി
27 Sept 20231 മിനിറ്റ് വായന
നഗരസഭയുടെ പരിശോധന.
വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ ഗ്ലാസുകളും പിടികൂടി.
നഗരസഭ ആരോഗ്യ വിഭാഗവും , ഇൻ്റേണൽ വിജിലൻസ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോഴും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങും ഗ്ലാസുകളും പ്ലേറ്റുകളും വിൽപന നടത്തുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് നഗരസഭ പോലീസിൻ്റെ സഹായത്തോടെ പരിശോധന നടത്തിയത്.
പരിശോധനയിൽ പതിനാലോളം കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ ഗ്ലാസുകളും പിടികൂടി.
ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിക്കാതെ സൂക്ഷിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും പിഴചുമത്തി.
നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടികൂടിയ വ്യാപാരികളിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. ആദ്യ പരിശോധന എന്നതിനാൽ താക്കീതെന്ന നിലയിൽ 10,000 രൂപ ഈടാക്കിയത്.
മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരെ കർശന നടപടിയുമായാണ് നഗരസഭ മുന്നോട്ടു പോകുന്നത്.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്റർണൽ വിജിലൻസ് ഓഫീസർ സതീശൻ .കെ വി .സുമേഷ് .എം വി (ജെ.എസ് ,ജെ ഡി ഓഫീസ്) ,സുജാത .കെ .എം ( സീനിയർ ക്ലാർക്ക് ,ജെ.ഡി ഓഫീസ്) നഗരസഭ ക്ലീൻസിറ്റി മാനേജർ ഏ.വി.മധുസൂദനൻ , ആരോഗ്യവിഭാഗം ജീവനക്കാരായ ലതീഷ് .പി, അനീഷ്ലാൽ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.





