Kannur
HomeNews

വിദ്യാർത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനും ഡ്രൈവർക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു

26 Sept 20231 മിനിറ്റ് വായന
വിദ്യാർത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനും ഡ്രൈവർക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു


പരിയാരം:(www.payangadilive.in)
പിലാത്തറയിൽ നിന്നും വിളയാങ്കോട്ടിലേയും വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസിനെതിരെ പോലീസ് നടപടി.കാഞ്ഞങ്ങാട് നിന്നും കണ്ണൂരേക്ക് സർവീസ് നടത്തുന്ന വൈശാലി ബസിനും, ഡ്രൈവർ നിധിനും എതിരെയാണ് എസ് ഐ സതീശൻ കെ വി യുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസ് കേസെടുത്തത്.

ഇന്നലെ ബസുകൾ വിളയാങ്കോട് സ്റ്റോപ്പിൽ നിന്നും വിദ്യാർത്ഥികളെ കയറ്റുന്നില്ല എന്ന പരാതിയിൽ പോലീസ് ഇവിടെ എത്തുകയും തുടർന്നും ബസ് വിദ്യാർത്ഥികളെ കയറ്റാതെ പോയതിനാലാണ് നടപടി എടുത്തതെന്ന് പോലീസ് പറഞ്ഞു. പിലാത്തറ വിളയാങ്കോട് സ്റ്റോപ്പുകളിൽ നിന്നും പല സ്വകാര്യ ബസുകളും വിദ്യാർത്ഥികളെ കയറ്റുന്നില്ല എന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. ബസ് ഇന്ന് രാവിലെ 11 മണിയോടെ വിട്ടു കൊടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക