Kannur
HomeNews

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഈ മാസം 30 ന് 24 മണിക്കൂർ അടച്ചിടും..

23 Sept 20231 മിനിറ്റ് വായന
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഈ മാസം 30 ന് 24 മണിക്കൂർ അടച്ചിടും..


കണ്ണൂർ ( www.payangadilive.in ):
ജില്ലയിലെ പെട്രോൾ പമ്പുകൾ ഈ മാസം 30 ന് 24 മണിക്കൂർ അടച്ചിടും.പമ്പുകൾ രാവിലെ ആറുമണി മുതൽ 24 മണിക്കൂർ അടച്ചിട്ടും ഇന്ധന ബഹിഷ്ക്കരണം നടത്തിയും പ്രതിഷേധിക്കുമെന്ന് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.മാഹിയിൽ നിന്നും കർണാടകയിൽ നിന്നും വ്യാപകമായും അനധികൃതമായും നികുതിവെട്ടിച്ച് ഇന്ധനം കടത്തുന്നതിനെതിരെ നടപടികൾ സ്വീകരിക്കുക, പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുക, ഇന്ധനങ്ങൾക്ക് ചുമത്തിയ രണ്ടുരൂപ അധിക സെസ് പിൻവലിക്കുക, സാധ്യതാപഠനം നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പുതിയ പമ്പുകൾ അനുവദിക്കുന്നത് നിർത്തലാക്കുക, ഏഴുവർഷമായി പൊതുമേഖലാ എണ്ണകമ്പനികൾ നടപ്പിലാക്കാത്ത കമ്മീഷൻ വർദ്ധനവിന് വേണ്ട നടപടികളും സഹായസഹകരണവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക