പിലാത്തറ(www.payangadilive.in): രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചെറുതാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി .മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി കെപിസിസി അംഗം എം.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.രാജൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുനിൽ പ്രകാശ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വിജയൻ കുട്ടിനെഴത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം നിതിൻ എൻ. ഇ,
എന്നിവർ സംസാരിച്ചു
വി.ടി.വി.പത്മനാഭൻ, യു.രാമചന്ദ്രൻ, വരുൺ കൃഷ്ണൻ, കെ.രാമദാസ്, സരീഷ് പുത്തൂർ, മിഥുൻ കുളപ്പുറം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.