Kannur
രൂപയ്ക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് ഏഴേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ബംഗാള്‍ സ്വദേശിക്കെതിരെ കേസെടുത്തു
22 Sept 20231 മിനിറ്റ് വായന
തളിപ്പറമ്പ് പൂവ്വം കാര്‍ക്കീലിലെ പുന്നക്കന്‍ വീട്ടില്‍ പി ബശീറി(40) നാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് ഇവര്‍ താമസിക്കുന്ന കാക്കാത്തോട്ടിലെ വാടക ക്വാര്‍ടേഴ്‌സില്‍ വെച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്. എന്നാല്‍ റിയാല്‍ തരാതെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതി ആശിഖ് ഖാന്റെ പേരില്‍ സമാനമായ സംഭവത്തില്‍ വളപട്ടണം പൊലീസും കേസെടുത്തിട്ടുണ്ട്.





