Kerala
HomeNews

നിയമസഭ ഒന്നര വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റലാകും :സ്പീക്കര്‍

7 Feb 20191 മിനിറ്റ് വായന
നിയമസഭ ഒന്നര വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റലാകും :സ്പീക്കര്‍

തിരുവനന്തപുരം: കേരള നിയമസഭ ഒന്നര വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇതിനുള്ള വിശദ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പൂര്‍ണമായി ഡിജിറ്റല്‍ ആകുന്നതോടെ പ്രതിവര്‍ഷം 30 കോടിയുടെ അച്ചടിച്ചെലവ് ഒഴിവാക്കാനാകും. ഇതുസംബന്ധിച്ച്‌ ആദ്യം സമര്‍പ്പിച്ച പദ്ധതിരേഖയോട് അനുകൂല നിലപാടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രം പിന്മാറുകയായിരുന്നു. 

തുടര്‍ന്ന് പുതുക്കിയ പദ്ധതിരേഖ സമര്‍പ്പിച്ചു. ഡിജിറ്റല്‍ സംവിധാനത്തില്‍ എം.എല്‍.എമാര്‍ക്ക് പരിശീലനം നല്‍കും. അംഗങ്ങള്‍ ഇതിനോട് സഹകരിക്കണം. നിലവില്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും ചുരുക്കം പേരാണ് ഇത് ഉപയോഗിക്കുന്നതെന്നും സ്‌പീക്കര്‍ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക