Kerala
സിപിഎം അക്രമം അവസാനിപ്പിച്ചാൽ സഹകരിക്കാമെന്ന് മുല്ലപ്പള്ളി
10 Feb 20191 മിനിറ്റ് വായന

ദേശീയതലത്തിലെ പോലെ കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമം അവസാനിപ്പിച്ചാല്‍ സി.പി.എമ്മുമായി ധാരണക്ക് തയാറാണ്. സി.പി.എം അക്രമം ഉപേക്ഷിക്കണമെന്നതാണ് ഉപാധിയെന്നും അദ്ദേഹം പറഞ്ഞു.
അക്രമം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സി.പി.എം ആണ്. മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ ഭയമാണ്. ബിജെപിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബി.ജെ.പിയെ തൊടാത്തതെന്നും മുല്ലപള്ളി വിമര്‍ശിച്ചു. മൂന്നാറില്‍ നടത്തുന്ന അനധികൃത നിര്‍മാണം തടയാനെത്തിയ സബ്കലക്ടറെ ശകാരിക്കുന്നതാണോ നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.





