Kannur
HomeNews

Arrested | ബീച്ചിൽ വാക്കേറ്റത്തെത്തുടര്‍ന്ന് വടി വാളും ബോംബുമായി അപായപ്പെടുത്താൻ ശ്രമം : ആർ.എസ് .എസ് പ്രവർത്തകൻ അറസ്റ്റിൽ

25 Sept 20231 മിനിറ്റ് വായന
Arrested | ബീച്ചിൽ വാക്കേറ്റത്തെത്തുടര്‍ന്ന് വടി വാളും ബോംബുമായി അപായപ്പെടുത്താൻ ശ്രമം : ആർ.എസ് .എസ് പ്രവർത്തകൻ അറസ്റ്റിൽ


പയ്യന്നൂര്‍(www.payangadilive.in): 
 എട്ടിക്കുളം ബീച്ചിൽ വാക്കേറ്റത്തെത്തുടര്‍ന്ന് വാളും ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താൻ ശ്രമം വധശ്രമ കേസിൽ ആർ.എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ. രാമന്തളി എട്ടിക്കുളത്തെ എന്‍.പി. ദീപക്കിന്റെ പരാതിയിലാണ് കക്കം പാറയിലെ മാട്ടൂക്കാരൻവൈശാഖിനെ (30) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഇയാളുടെ സ
ഹോദരന്‍ വിപിനെ തിരെയും പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ എട്ടിക്കുളം ബീച്ച് ഹാര്‍ബറിന് സമീപത്തെ മത്സ്യത്തൊഴിലാളികളുടെ ഷെഡിന് സമീപത്താണ് സംഭവം. വൈശാഖും കൂടെയുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കിടയില്‍ വൈശാഖ് സ്റ്റീല്‍ ബോംബും വടിവാളുമായി എത്തുകയായിരുന്നു. സംഭവം കണ്ടതോടെ ചിലർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തുമ്പോഴേക്കും വൈശാഖിന്റെ സഹോദരനായ വിപിന്‍ ബോംബും വടി വാളും കൈക്കലാക്കി സ്‌കൂട്ടറില്‍ സ്ഥലം വിട്ടിരുന്നു.

സംഭവം സംബന്ധിച്ച് ദീപകിന്റെ പരാതിയിലാണ് വധശ്രമത്തിനും ആയുധ നിരോധനനിയമപ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. മുന്‍വൈരാഗ്യംമൂലം വാളും സ്റ്റീല്‍ ബോംബുമായി തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ദീപക് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വാളുകൊണ്ട് തന്റെ കഴുത്തിന് നേരെ വീശിയപ്പോൾ ഒഴിഞ്ഞുമാറിയ തിനാൽ ജീവഹാനി ഉണ്ടായില്ലെന്നും പരാതിയിലുണ്ട്. സിപിഎം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വധക്കേസിലെ പ്രതികളാണ് വൈശാഖും സഹോദരന്‍ വിപിനും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക