Kannur
HomeNews

പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജിൽ ചീട്ടുകളി; ആറു പേർ പിടിയിൽ 26,300 രൂപ കണ്ടെത്തി

28 Sept 20231 മിനിറ്റ് വായന
പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജിൽ ചീട്ടുകളി; ആറു പേർ പിടിയിൽ 26,300 രൂപ കണ്ടെത്തി


പയ്യന്നൂര്‍:(www.payangadilive.in)
പയ്യന്നൂർ പെരുമ്പക്ക്  സമീപം ലോഡ്ജുടമയുടെ ഒത്താശയോടെ ചീട്ടുകളി ആറംഗ സംഘം പിടിയിൽ. ലോഡ്ജ് ഉടമയും പ്രതി. പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജിൽ ചീട്ടുകളിക്കുകയായിരുന്ന
മാത്തിൽവടശ്ശേരിയിലെ എ.വി.കരുണാകരന്‍(64), കോറോത്തെ കെ.വിനോദ്(49), ബക്കളം മൊറാഴയിലെ എ.പി.രാജേഷ്(43), കാങ്കോലിലെ എം.പ്രമോദ്(34), ഏച്ചിലാംവയലിലെ കെ.വി.വേണുഗോപാലന്‍(67), കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.അജിത്കുമാര്‍(48)എന്നിവരെയാണ് എസ്.ഐ.എം.വി.ഷീജുവും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയിലാണ് ചീട്ടുകളി സംഘം പോലീസ് പിടിയിലായത്.
മുറിയിൽ ചീട്ടുകളിക്ക് ഒത്താശ ചെയ്തുകൊടുത്ത ബുറാഖ് ഇൻ ലോഡ്ജുടമയും പിടിയിലായി. കളിക്കളത്തില്‍ നിന്നും 26,300 രൂപയും ചീട്ടുകെട്ടുകളും പോലീസ് കണ്ടെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക