Kannur
ബൈക്ക് കത്തിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്
30 Sept 20231 മിനിറ്റ് വായന
പ്രദേശവാസിയായ അർജുൻ, ശിവജി, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് പരാതിയിൽ പയ്യന്നൂർ പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസംപുലർച്ചെ 1.10 ഓടെയായി സംഭവം. രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്‌സെന്റിൽ താമസിക്കുന്ന ചെറുവത്തൂരിലെ വാട്ടർ അതോറിറ്റി സെക്ഷന് കീഴിൽ ജോലി ചെയ്യുന്ന എം.പി.ഷൈനേഷ് ഖാദറിൻ്റെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ എൽ. 60. പി. 5374 നമ്പർ ബൈക്കിന് ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരാണ് പെട്രോൾ ഒഴിച്ച് തീവെപ്പ് നടത്തി രക്ഷപ്പെട്ടത്. ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു.മുൻ വിരോധമാണ് അക്രമത്തിന് കാരണം. കേസെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടങ്ങി.





