Kannur
HomeNews

വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയെ കല്യാശ്ശേരിയില്‍ വെച്ച് പിടികൂടി

15 Sept 20231 മിനിറ്റ് വായന
വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയെ കല്യാശ്ശേരിയില്‍ വെച്ച് പിടികൂടി


പാപ്പിനിശേരി:(www.payangadilive.in)
കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ് സ്വദേശി സി.പി.ഷംഷീറിനെയാണ്(33) എന്നയാളെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും സംഘവും കല്യാശ്ശേരിയില്‍ വെച്ച് 15 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്.

കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

നിരവധി എന്‍.ഡി.പി.എസ് കേസുകളിലും ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്.

പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസരര്‍ എം.കെ.വിവേക്, പി.പി.രജിരാഗ്, പി.യേശുദാസന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക