Kannur
11 കുപ്പി വിദേശമദ്യവുമായി പട്ടുവം വെള്ളിക്കീൽ പ്രദേശത്തെ പ്രധാന വിൽപ്പനക്കാരൻ പിടിയിൽ
9 Sept 20231 മിനിറ്റ് വായന
പട്ടുവം-വെള്ളിക്കീല്‍ പ്രദേശത്തെ പ്രധാന വില്‍പ്പനക്കാരനായ പട്ടുവം-മംഗലശ്ശേരി സ്വദേശി പി.രവീന്ദ്രന്‍ (43) നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
അനധികൃത മദ്യവില്‍പ്പന നടത്തിയതിന് ഇയാളെ അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തു.
ചിറവക്ക്, തളിപ്പറമ്പ്, പുളിമ്പറമ്പ്, പട്ടുവം പ്രദേശങ്ങളില്‍ നടത്തിയ റെയിഡില്‍ വെള്ളിക്കില്‍ ജംഗ്ഷന്‍-മംഗലശ്ശേരി റോഡിന് സമീപം വെച്ചാണ് അഞ്ചര ലിറ്റര്‍ വിദേശമദ്യമദ്യവമായി ഇയാള്‍ പിടിയിലായത്.
മദ്യം വിറ്റ് ലഭിച്ച 1800 രൂപയും കസ്റ്റഡിയിലെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍: പി.ആര്‍.വിനീത്, ടി.വി.ശ്രീകാന്ത്, എക്‌സൈസ് ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.





