Kannur
HomeNews

ലിഫ്റ്റ്, പൊലീസ് ഔട്ട്‌പോസ്റ്റ്, കൺട്രോൾ റൂം; കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്

14 Aug 20231 മിനിറ്റ് വായന
ലിഫ്റ്റ്, പൊലീസ് ഔട്ട്‌പോസ്റ്റ്, കൺട്രോൾ റൂം; കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്


പരിയാരം:(www.payangadilive.in)
നവീകരണത്തിലൂടെ പുതിയ മുഖവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. സർക്കാർ ഏറ്റെടുത്തതോടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിനെത്തുടർന്ന് പുതിയ സംവിധാനങ്ങൾ ആശുപത്രിയിലൊരുക്കിയത്.

വികസനത്തിന്‍റെ ഭാഗമായി നിർമിച്ച ലിഫ്റ്റുകൾ, മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള മെഡിസിന്‍ ഗോഡൗൺ, പോലീസ് ഔട്ട് പോസ്റ്റ്, രോഗികൾക്ക് 24 മണിക്കൂറും സഹായിക്കാനായുള്ള കൺട്രോൾ റൂം എന്നിവയാണ് പുതുതായി ഒരുക്കിയത്. ലോക്കപ്പ് സംവിധാനത്തോടു കൂടി നിർമിച്ച പോലീസ് ഔട്ട് പോസ്റ്റ് കേരളത്തിലെ മെഡിക്കൽ കോളജുകളിലെ ആദ്യത്തെ സംവിധാനമാണെന്ന പ്രത്യേകതയുമുണ്ട്. ഇവയുടെ ഉദ്ഘാടനം ഇന്നു മന്ത്രി വീണാ ജോർജ് ഓൺ ലൈനായി നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ടി.കെ. പ്രേമലത, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ. സുദീപ് എന്നിവര്‍ അറിയിച്ചു.

ആശുപത്രി നാലാം നിലയിലെ ലക്ചറര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ എം. വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എം. ഹേമലത, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ടി. സുലജ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. പ്രിൻസിപ്പൽ ഡോ. ടി.കെ. പ്രേമലത, സൂപ്രണ്ട് ഡോ.കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ഡോ. പ്രഫ.എം.കെ. പ്രീത, ഡോ.പി. സജി എന്നിവര്‍ പ്രസംഗിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക