Kerala
HomeNews

മോഹൻലാൽ കേന്ദ്രസർക്കാരിനെപ്പറ്റി നല്ല മതിപ്പുള്ളയാൾ; അദ്ദേഹം സമ്മതിച്ചാൽ മത്സരിപ്പിക്കും: എം.ടി. രമേശ്

3 Feb 20191 മിനിറ്റ് വായന
മോഹൻലാൽ കേന്ദ്രസർക്കാരിനെപ്പറ്റി നല്ല മതിപ്പുള്ളയാൾ; അദ്ദേഹം സമ്മതിച്ചാൽ മത്സരിപ്പിക്കും: എം.ടി. രമേശ്

നടൻ മോഹൻലാൽ സമ്മതിച്ചാൽ ലോകസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മൽസരിപ്പിക്കാൻ തയാറാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇതു സംബന്ധിച്ചു മോഹൻലാലുമായി പാർട്ടി ചർച്ചകൾ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ താരമാണു നിലപാടു വ്യക്തമാക്കേണ്ടത്. ബിജെപി നേതൃത്വത്തിനു മുന്നിൽ മോഹൻലാലിനെ സ്ഥാനാർഥിയാക്കുന്നതു സംബന്ധിച്ച ശുപാർശകൾ വന്നിട്ടില്ലെന്നും രമേശ് പറഞ്ഞു.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും പ്രവർത്തകരും വോട്ടർമാരും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ആഗ്രഹിക്കുകയാണ്. കേന്ദ്രസർക്കാരിനെപ്പറ്റി നല്ല മതിപ്പുള്ളയാളാണ് ലാൽ. സർക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നറിയില്ല.

ബിജെപിയുടെ വിജയസാധ്യതകൾ വർധിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളുടെ സഹായമില്ലാതെ തന്നെ മെച്ചപ്പെട്ട വിജയം കേരളത്തിൽ നേടാൻ കഴിയുമെന്നും രമേശ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക