നാളെ വൈദ്യുതി മുടങ്ങും
110 കെവി അഴീക്കോട് സബ്‌സ്റ്റേഷനിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ അഴീക്കോട് സബ്‌സ്റ്റേഷൻ, 33 കെവി കണ്ണൂർ ടൗൺ സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മാങ്ങാട് 110 കെവി സബ്‌സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ സബ്‌സ്റ്റേഷൻ പരിധിയിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചുങ്കം, തുരുത്തി, ഈന്തോട്, പാറക്കൽ, കാട്യം, കീച്ചേരി, പഴഞ്ചിറ, വേളാപുരം എന്നീ ഭാഗങ്ങളിൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരിത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മാലാൽ, വെള്ളപ്പൊയിൽ, ദാസ് കോട്ടേഴ്‌സ്, കരായിമുക്ക്, എഞ്ചിനീയറിംഗ് കോളേജ്, കൊടക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ ആറ് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.





