Information
കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മുളക് പൊടിയെറിഞ്ഞ് കുത്തി പരിക്കേല്പിച്ച് 7 ലക്ഷം കവർന്നു.
23 Jun 20211 മിനിറ്റ് വായന

കണ്ണൂര്‍: പെട്രോൾ പമ്പ്
ജീവനക്കാരനുനേരെ മുളക് പൊടി എറിഞ്ഞ് കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ബാങ്കില്‍ അടക്കാനായി കൊണ്ടുവന്ന ഏഴ് ലക്ഷം രൂപയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.
പരിക്കേറ്റ പമ്പ്ജീവനക്കാരന്‍ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളകുപൊടി കൊണ്ട് വന്ന പേപ്പറില്‍ പമ്പ്
ഉടമക്കുള്ള ഭീഷണി സന്ദേശവുമുണ്ടായിരുന്നു.





