Kannur
HomeNews

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച്‌ വെച്ച നിലയില്‍ കഞ്ചാവ്; പിടികൂടിയത് 6 കിലോ കഞ്ചാവ്

29 Aug 20231 മിനിറ്റ് വായന
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച്‌ വെച്ച നിലയില്‍ കഞ്ചാവ്; പിടികൂടിയത് 6 കിലോ കഞ്ചാവ്


കണ്ണൂര്‍:(www.payangadilive.in)
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി. 6 കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച്‌ വെച്ച നിലയിലായിരുന്നു കഞ്ചാവ്.

ആര്‍ പി എഫും കണ്ണൂര്‍ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വ്യാപകമാവുകയാണ്. ബെംഗളൂരുവില്‍നിന്ന് കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിലായിരുന്നു. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. 

ബെംഗളൂരുവില്‍നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിലായിരുന്നു കടത്ത്. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള്‍ മുമ്ബ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്. 

ഈ സാഹചര്യത്തിലാണ് കൊറിയര്‍ ഏജൻസിയില്‍നിന്ന് വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പൊലീസ് മനസിലാക്കിയത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. മുമ്ബും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക