Kannur
HomeNews

ഇത് കണ്ണൂരിലെ വമ്പൻ പാലം; പുഴയിൽ മാത്രം 19 സ്പാനുകൾ, 727 മീറ്റർ നീളം

16 Aug 20231 മിനിറ്റ് വായന
ഇത് കണ്ണൂരിലെ വമ്പൻ പാലം; പുഴയിൽ മാത്രം 19 സ്പാനുകൾ, 727 മീറ്റർ നീളം

ദേശീയപാത വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴയ്ക്ക് കുറുകെ വമ്പൻ പാലം. പാലം നിർമാണത്തിനുള്ള പൈലിങ് പ്രവൃത്തി തുടക്കമായി. കണ്ണൂർ ബൈപാസ് കടന്നുപോകുന്ന പാപ്പിനിശ്ശേരി തുരുത്തിയിൽ നിന്നും ചിറക്കൽ കോട്ടക്കുന്ന് വരെയെത്തുന്ന പാലത്തിന് പുഴയിൽ മാത്രം 19 സ്പാനുകൾ. 727 മീറ്റർ നീളം. ഭാവിയിലെ ജലപാത കൂടി കണക്കിലെടുത്തു പുഴയ്ക്ക് നടുക്കുള്ള ഒരു സ്പാൻ 50 മീറ്ററായി നീട്ടും. ഉയർന്ന ജലനിരപ്പിൽ നിന്നും പാലത്തിന് 6 മീറ്റർ ഉയരമുണ്ടാകും.

ഇതോടെ കരയിലടക്കം വയഡക്ട് മാതൃകയിൽ പാലം കടന്നുപോകുന്നതോടെ 1 കിലോമീറ്ററിലധികം നീളം വരും. ഇരുഭാഗത്തും 200 മീറ്ററിലധികം ദൂരം പുഴയിലേക്ക് മണ്ണിട്ടുയർത്തിയാണ് ബാർജുകളും, പൈലിങ് യന്ത്രങ്ങളും ഇറക്കുന്നത്. കോട്ടക്കുന്ന്, കാട്ടാമ്പള്ളി പ്രദേശങ്ങളിൽ മിക്കയിടത്തും വയഡക്ട് നിർമിച്ചാണ് 6 വരിപ്പാത കടന്നുപോകുന്നത്. കരയിലെ പൈലിങ് നേരത്തെ പൂർത്തിയാക്കി. കണ്ണൂർ ബൈപാസ് നിർമാണ കരാറുകാരായ വിശ്വസമുദ്ര ഗ്രൂപ്പ് തന്നെയാണ് പാലം നിർമിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക