Kannur
HomeNews

അഴിത്തല ബീച്ച് പാർക്ക് നിർമ്മാണത്തിന് ടൂറിസം വകുപ്പ് 1.47 കോടി രൂപയുടെ ഭരണാനുമതി നൽകി.

12 Aug 20231 മിനിറ്റ് വായന
അഴിത്തല ബീച്ച് പാർക്ക് നിർമ്മാണത്തിന് ടൂറിസം വകുപ്പ് 1.47 കോടി രൂപയുടെ ഭരണാനുമതി നൽകി.

 




 തൃക്കരിപ്പൂർ മണ്ഡലത്തിലെ അഴിത്തല ബീച്ച് പാർക്ക് നിർമ്മാണത്തിന് ടൂറിസം വകുപ്പ് 1.47 കോടി രൂപയുടെ ഭരണാനുമതി നൽകി.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നൽകിയ പദ്ധതി നിർദ്ദേശത്തിനാണ് ടൂറിസം വകുപ്പിന്റെ സംസ്ഥാന വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകിയത്. നീലേശ്വരം നഗരസഭ അഴിത്തലയിൽ ടൂറിസം വകുപ്പിന് നൽകിയ സ്ഥലം ഉൾപ്പെടെ ഉപയോഗിച്ചായിരിക്കും പാർക്ക് നിർമ്മിക്കുക.

 പ്രവേശന കവാടം, ഫെൻസിംഗ്, നടപ്പാത, ലാൻഡ് സ്കേപ്പിംഗ്, ഇവിടെയെത്തുന്ന സന്ദർശകർക്ക് പ്രാഥമിക കാര്യം നിർവഹിക്കുന്നതിനുള്ള ടോയ്ലറ്റ് ബ്ലോക്ക് , സ്നാക്സ് ബാർ, റെയിൻ ഷെൽട്ടറുകൾ, സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങൾ, ചിൽഡ്രൻസ് പാർക്ക് എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് നീലേശ്വരം അഴിത്തല ബീച്ച്. ഈ ബീച്ചിന് കാലാനുസൃതമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഏറെ സഹായകരമായ പദ്ധതിക്കാണ് ഇതോടൊ തുടക്കം കുറിച്ചിരിക്കുന്നത്.

ഇതുകൂടാതെ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശവും നൽകിയിട്ടുണ്ട്.

പിണറായി സർക്കാർ ഉത്തരമലബാർ ടൂറിസം വികസനത്തെ ലക്ഷ്യം വെച്ച്കൊണ്ട് ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലത്തില്‍ മാത്രം 15.18 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചത്.

മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അനുവദിച്ച കോട്ടപ്പുറം, മാവിലാകടപ്പുറം, മാടക്കാല്‍ ബോട്ട് ടെർമ്മിനലുകളുടെ നിർമ്മാണം പൂർത്തികരിച്ചു.

കോട്ടപ്പുറം ബോട്ട് ടെർമ്മിനലിലേക്കുള്ള അനുബന്ധറോഡ് നിർമ്മാണം മഴക്കാലം മാറിയാലുടന്‍ നിർമ്മാണമാരംഭിക്കും. വീരമലക്കുന്ന് ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പിന് റവന്യു ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക