Kannur
HomeNews

പയ്യന്നൂരിൽ സ്‌കൂട്ടറിടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്

19 Jul 20231 മിനിറ്റ് വായന
പയ്യന്നൂരിൽ  സ്‌കൂട്ടറിടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്


പയ്യന്നൂര്‍(www.payangadilive.in) :
കാല്‍നടയാത്രക്കാരെ സ്‌കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ നടക്കാവിലെ സി.സുജിത, ഇളമ്പച്ചിയിലെ ടി.ബിന്ദു, സ്‌കൂട്ടര്‍ ഡ്രൈവര്‍ മാതമംഗലത്തെ അബ്ദുറഹിമാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പയ്യന്നൂര്‍ കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിലായിരുന്നു അപകടം. ഏഴിമല നാവിക അക്കാദമിയില്‍ ജോലിക്കു പോവുകയായിരുന്ന സ്ത്രീ തൊഴിലാളികളെയാണ് സ്‌കൂട്ടറിടിച്ചത്. തൃക്കരിപ്പൂരില്‍നിന്നും പയ്യന്നൂരിലേക്കുള്ള ബസിലെത്തിയതായിരുന്നു ഇവർ. പാലത്തിന് സമീപം ഇറങ്ങി രാമന്തളി ഭാഗത്തേക്കുള്ള ബസില്‍ കയറുന്നതിനായി കൊറ്റി ഭാഗത്തേക്ക് നടന്നു പോകുമ്പോഴായിരുന്നു കാസര്‍ഗോട് പോകാൻ തീവണ്ടി യാത്രക്കായി വരികയായിരുന്ന അബ്ദുറഹിമാൻ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇവരുടെ ദേഹത്ത് ഇടിച്ചത്. അപകടത്തില്‍ സുജിതയുടെ പല്ലുകള്‍ കൊഴിഞ്ഞു. പരിക്കേറ്റവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക