Kannur
HomeNews

പയ്യന്നൂരിൽ വീടുകൾ കുത്തിതുറന്ന് മോഷണം ചന്ദനമരവും മോഷ്ടിച്ചു

7 Jul 20231 മിനിറ്റ് വായന
പയ്യന്നൂരിൽ വീടുകൾ കുത്തിതുറന്ന് മോഷണം ചന്ദനമരവും മോഷ്ടിച്ചു

പയ്യന്നൂർ : പയ്യന്നൂരിൽ പൂട്ടിയിട്ട വീടുകൾ കുത്തിതുറന്ന് മോഷണം. കണ്ടങ്കാളിയിൽപോസ്റ്റ് ഓഫീസിന് പിറക് വശത്തെ കണ്ണങ്ങാട്ട് റോഡിന് സമീപത്തെ റിട്ട. ഉദ്യോഗസ്ഥൻ സി എം പി അനന്തപത്മനാഭൻ്റെ (70) പൂട്ടിയിട്ട വീട്ടിലും മാവിച്ചേരിയിലെ റിട്ട. ഡിവൈഎസ്.പി.യുടെ വീട്ടിലുമാണ് മോഷണം. തൊട്ടടുത്തകണ്ടങ്കാളി സ്കൂളിലെ അധ്യാപിക വീണയുടെ വീട്ടിൽ നിന്നും ചന്ദനമരവും മുറിച്ച് കടത്തികൊണ്ടു പോയി. ഇന്നലെ രാത്രിയിലാണ് മോഷണം.അനന്തപത്മനാഭനും കുടുംബവും വീട് പൂട്ടി ബാംഗ്ലൂരിലുള്ള മകളുടെ അടുത്തേക്ക് പോയിരുന്നു. വീടിൻ്റെ മുകൾനിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.വീട്ടിലെ നിരീക്ഷണ ക്യാമറ കൾതുണികൊണ്ട് മൂടി വെച്ച നിലയിലാണ്. മുറിയിലെ സാധന സാമഗ്രികളും വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.വീട്ടിൽ നിന്നും എന്തെല്ലാം മോഷണം പോയിട്ടുണ്ടെന്ന് വീട്ടുകാർ നാട്ടിലെത്തിയാലേ അറിയാൻ സാധിക്കൂ.മാവിച്ചേരിയിലെറിട്ട. ഡിവൈഎസ്.പി.യുടെ വീടിൻ്റെ പിറക് വശത്തെ വാതിലാണ് കുത്തിതുറന്നത്. വീട്ടിൽ ആൾതാമസമില്ലായിരുന്നു. വിവരമറിഞ്ഞ് എസ്.ഐ.എം.വി ഷീജുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. അധ്യാപികയുടെ വീട്ടിലെ ചന്ദനമരം മുറിച്ചുകടത്തികൊണ്ടു പോയതിന് പോലീസിൽ പരാതി നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക