Kannur
HomeNews

ബസ് മതിലിനിടിച്ച് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു

19 Jul 20231 മിനിറ്റ് വായന
ബസ് മതിലിനിടിച്ച് വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു


ഇരിക്കൂർ(www.payangadilive.in) : 
 നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എ എൽ പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഒമ്പതരയോടെ ആണ് അപകടം. ഇരിക്കൂറിൽ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാർപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഇരിക്കൂർ ചേടിച്ചേരി എ എൽ പി സ്കൂളിന് സമീപത്തെ മതിലിൽ ഇടിക്കുക ആയിരുന്നു. ബസിന്റെ മുൻ ഭാഗം തകർന്നു. വിദ്യാർത്ഥികൾ അടക്കം ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യിൽ, ഇരിക്കൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക