KannurHome•Newsഇരിട്ടി കേളകംടൗണില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞ് വീണ് മരിച്ചു.10 Feb 20191 മിനിറ്റ് വായന ഇരിട്ടി :കേളകംടൗണില്‍ നെഞ്ച് വേദന അനുഭവപ്പെട്ട മധ്യവയസ്‌ക്കന്‍ കുഴഞ്ഞ് വീണ് മരിച്ചു.കീഴ്പ്പള്ളി അത്തിക്കലിലെ മഞ്ഞാവില്‍ ജോയി ( 50 )യാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെ വയനാട്ടിലേക്കുള്ള യാത്രക്കിടെ നെഞ്ചുവേദനയനുഭവപ്പെട്ട ജോയി കേളകം ടൗണില്‍ ബസിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വദേശമായ അത്തിക്കലിലേക്ക് കൊണ്ടുപോയി ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക