Kannur
പയ്യന്നൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാൽപ്പത്തി ഒൻപത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
19 Jul 20231 മിനിറ്റ് വായന
പയ്യന്നൂർ(www.payangadilive.in) : കണ്ടങ്കാളിയിലെ യു. സതീശൻ്റെയും രാധികയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കുട്ടികളെ മുലപ്പാൽ നൽകി ഉറക്കിക്കിടത്തിയതായി രുന്നു.
പുലർച്ചെ നാല് മണിയോടെ ഒരു കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തം വരുന്നത് കണ്ട് ആദ്യം പയ്യന്നൂർ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ബുധനാഴ്ച്ച പുലർച്ചെ 5.35ഓടെ കുഞ്ഞ് മരണമടയുകയായിരുന്നു. കുട്ടിയുടെ പിതാവ് സതീശൻ പെയിന്റിംഗ് തൊഴിലാളിയാണ്.





