Kannur
അലിഫ് അറബിക് ടാലൻ്റ് പരീക്ഷ നടത്തി
16 Jul 20231 മിനിറ്റ് വായന

പയ്യന്നൂർ (www.payangadilive.in): കേരള അറബിക് ടീച്ചേഴ്സ് ഫെഡറഷന്റെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലൻ്റ് പയ്യന്നൂർ ഉപജില്ലാ തല മത്സരം നടന്നു. പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ ബി.ഇ.എം.എൽ.പി സ്കൂൾ പ്രഥമാധ്യാപിക ലസിത സാമുവൽ ഉദ്ഘാടനം ചെയ്തു. കെ.സി.ഫാറൂഖ് അധ്യക്ഷത വഹിച്ചു. ടി.കെ.സലാം, പെരിങ്ങോം ഹാരിസ്, പി.സൗദത്ത്, പി.കെ.ഉനൈസ്, ടി.പി.സുശീല, സി.എ.ഷീല എന്നിവർ പ്രസംഗിച്ചു. സമാപന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും നഗരസഭ കൗൺസിലർ ഇഖ്ബാൽ പോപ്പുലർ നിർവഹിച്ചു.
| അലിഫ് അറബിക് ടാലന്റ് സെർച്ച് പയ്യന്നൂർ ഉപജില്ല തല മത്സരം ബി ഇ എം എൽ പി സ്കൂൾ പ്രധാനധ്യാപിക ലസിത സാമുവൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു |





