Kannur
കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് 15,000 രൂപ കവർന്നു
21 Jul 20231 മിനിറ്റ് വായന
കണ്ണൂർ:(www.payangadilive.in) സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം.
ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദിച്ച് പേഴ്സിൽ ഉണ്ടായിരുന്ന 15000 രൂപ കവർന്നത്. സംഭവത്തിൽ അബ്ദുൾ റഹ്മാൻ പോലീസിൽ പരാതി നൽകി. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





