Kannur
HomeNews

തളിപ്പറമ്പ് പീടികമുറിയിൽ വീട്ടുകാരെ കാത്തിരിക്കുകയായിരു ന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്.

7 Jul 20231 മിനിറ്റ് വായന
തളിപ്പറമ്പ് പീടികമുറിയിൽ വീട്ടുകാരെ കാത്തിരിക്കുകയായിരു ന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്.

 


തളിപ്പറമ്പ് പീടികമുറിയിൽ വീട്ടുകാരെ കാത്തിരിക്കുകയായിരു ന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്. വയത്തൂർ തൊട്ടിപ്പാലത്തെ ചേരൂർ ഹൗസിൽ അബ്ദു(71)വി നെയാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2017 ഫെബ്രുവരി 17-ന് വൈകീട്ടായിരുന്നു സംഭവം. കട മുറിയുടെ പിൻഭാഗത്തെ വരാന്തയിൽ കൊണ്ടുപോയി പീഡിപ്പിച്ചു വെന്നാണ് കേസ്. രണ്ടു വകുപ്പുകളിലായി മൂന്ന്, ഏഴ് വർഷമാണ് തടവ്. ശിക്ഷ മുഴുവനായും അനുഭവിക്കണം. ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. ഷെറി മോൾ ജോസ് പ്രൊസിക്യൂഷനുവേണ്ടി ഹാജരായി.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക