Kannur
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട മതിലില്‍ ഇടിച്ചു; 10 പേര്‍ക്ക് പരിക്ക്, അപകടം കണ്ണൂരില്‍
11 Jul 20231 മിനിറ്റ് വായന
കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീൻ കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് തല കീഴായി മറിഞ്ഞു. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.





