പരിയാരം : ഭർതൃമതി മൂന്നാം തവണയും ഒളിച്ചോടി, ഇത്തവണ മൂന്നാമത്തെ കാമുകനൊപ്പം പോലീസിൽ ഹാജരായി. പരിയാരം ചുടല കപ്പണത്തട്ട് സ്വദേശിനി ,24 കാരിയായഭർതൃമതിയാണ് പത്തനംതിട്ട സ്വദേശിയായ 29കാരനൊപ്പം പരിയാരം പോലീസിൽ ഹാജരായത്. രണ്ട് ദിവസം മുമ്പാണ് യുവതി നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ടത്. ഭർത്താവ് കുപ്പം സ്വദേശിയുടെ പരാതിയിൽ കേസെടുത്ത പോലീസ് യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുമ്പ് സമാനമായ രീതിയിൽ രണ്ടു തവണ യുവതി നാടുവിട്ടിരുന്നു. മൊബെൽ ഫോണിലൂടെ പരിചയപ്പെട്ട യുവാക്കൾക്കൊപ്പം നാടുവിടുകയും പിന്നീട് തിരിച്ചു വരികയും ചെയ്തിരുന്നു.