തളിപ്പറമ്പിൽ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പിതാവിന് 90 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം പിഴയും

തളിപ്പറമ്പ് : എട്ടു വയസുള്ള സ്വന്തം മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പിതാവിന് 90 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായാണ് 90 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.പയ്യന്നൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ 45കാരനെയാണ് തളിപ്പറമ്ബ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.
2018 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി എട്ടുവയസുള്ള സ്വന്തം മകനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായായിരുന്ന
കെ. വിനോദ് കുമാര്‍, എസ്‌ഐയായിരുന്ന കെ.പി. ഷൈൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.





