Kannur
HomeNews

‘കേരളത്തിൽ ഇനി 6000 തെരുവുനായകൾ മാത്രം; കൊന്നൊടുക്കരുത്’; സുപ്രീംകോടതിയിൽ ഹർജി

30 Jun 20231 മിനിറ്റ് വായന
 ‘കേരളത്തിൽ ഇനി 6000 തെരുവുനായകൾ മാത്രം; കൊന്നൊടുക്കരുത്’; സുപ്രീംകോടതിയിൽ ഹർജി


കേരളത്തില്‍ ആകെ ആറായിരം തെരുവ് നായ്കളേ ഉളളുവെന്നും അവയെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍ എന്ന സംഘട സുപ്രീം കോടതിയെ സമീപിച്ചു. കേരള്ത്തില്‍ ഇപ്പോള്‍ ആറായിരം നായ്്ക്കള്‍ മാത്രമേ ഉള്ളുവെന്നും ബാക്കിയുള്ളവയെ മുഴുവന്‍ കൊന്നൊടുക്കിയെന്നും സംഘടന സുപ്രീം കോടതിയില്‍ പറഞ്ഞു.


കലാപസമാനമായാണ് കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതെന്നും അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഒന്നും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തെയ്യാറാകുന്നില്ലന്നും ഇവര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. തെരുവുനായ്കളെക്കൊല്ലുവ്വനര്‍ക്കെതിരെ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. സുപ്രീം കോടതി ഈ വിഷയത്തില്‍ഇറക്കുന്ന ഉത്തരവുകള്‍ പോലും മാനിക്കപ്പെടുന്നില്ലന്നും സംഘടന പറഞ്ഞു.


അത് കൊണ്ട് തന്നെ വിവേക രഹിതമായി തെരുവ്‌നായ്കളെക്കൊന്നൊടുക്കാനുള്ള നീക്കത്തിെ തടയണമെന്നും സംഘടന ആവശ്യപ്പെടുന്നു. മനുഷ്യരെയും വീട്ടുമൃഗങ്ങളെയും ആക്രമിക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ജൂണ്‍ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാന്‍ സാധ്യത ഇല്ലാത്തതിനാലും തെരുവ് നായകള്‍ക്കെതിരെ വ്യാപക അക്രമം കേരളത്തില്‍ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക