Kannur
HomeNews

പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ വരെ: അപേക്ഷകൾ 4.29 ലക്ഷം കടന്നു.

8 Jun 20231 മിനിറ്റ് വായന
 പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ വരെ: അപേക്ഷകൾ 4.29 ലക്ഷം കടന്നു.



ഈ വർഷത്തെ പ്ലസ് വൺ ആദ്യഘട്ട പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം നാളെ (ജൂൺ 9)അവസാനിക്കും. നാളെ രാത്രിവരെ ഓൺലൈൻ അപേക്ഷ നൽകാം.


ഇതുവരെ 4.29 ലക്ഷം വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിലാണ്. 71607 അപേക്ഷകർ. കുറവ് വയനാട്ടിലാണ് (11080). സംസ്ഥാനത്ത് ആകെ അപേക്ഷകരിൽ 23,230 പേർ സിബിഎസ്ഇയിൽ നിന്നുള്ളവരാണ്.5,


ഐസിഎസ്ഇയിൽ നിന്ന് 2437 പേരും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ നൽകിയ കേരള എസ്എസ്എൽസി വിദ്യാർത്ഥികളുടെ എണ്ണം 3,97,337.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക