Kerala
കോവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്ര, ഏഴുവരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
10 Mar 20201 മിനിറ്റ് വായന

തിരുവനന്തപുരം: കൊവിഡ് 19 ആശങ്ക തുടരുന്നതിനാല്‍ ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരാന്‍ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിറുത്തുവയ്ക്കും. ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും അവധി ബാധകമാകും.
ഏഴുവരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തീരുമാനം മന്ത്രിസഭാ യോഗത്തില്‍.എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം, രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ടുവയസുള്ള കുട്ടിയെ കൂടി പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതോടെ സംസ്ഥാനത്ത് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറ്റി അന്‍പതായി. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ ആശങ്ക വേണ്ടെന്ന് കളക്ടര്‍ പി.ബി.നൂഹ് വ്യക്തമാക്കി. ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുരപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയ യുവാവിനെ വീട്ടില്‍നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ചു. സംസ്ഥാനത്താകെ 1116 പേര്‍ നിരീക്ഷണത്തിലാണ്.





