Kannur
ജൂലൈ മുതല്‍ സര്‍ചാര്‍ജില്‍ ഒരു പൈസ കുറയും; ഈടാക്കുക യൂണിറ്റിന് 18 പൈസ
28 Jun 20231 മിനിറ്റ് വായന

ജൂലൈ ഒന്നുമുതല്‍ ഈടാക്കുന്ന വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവില്‍ യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. ഇതാണ് 18 പൈസയായി കുറയുക.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷന് അനുവദിച്ച 9 പൈസയും ചേര്‍ത്താണ് 19 പൈസ സര്‍ചാര്‍ജ് ആയി ഈടാക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് ചെലവഴിച്ച തുകയില്‍ നേരിയ കുറവ് വന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന സര്‍ചാര്‍ജ് 9 പൈസയായി കുറഞ്ഞതോടെയാണ് ഒരു പൈസയുടെ കുറവ്. റെഗുലേറ്ററി കമ്മീഷന് അനുവദിച്ച 9 പൈസ സര്‍ചാര്‍ജ് പിരിക്കുന്നത് അടുത്ത ആറുമാസത്തിലേറെ തുടരും.





