Kerala
സാഗര ആപ്: മുഴുവൻ മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം
5 Oct 20181 മിനിറ്റ് വായന

ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികളും ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.... മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് സാഗര തയ്യാറാക്കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്...
മത്സ്യബന്ധനത്തിനുപോയവരുടെ എണ്ണം വേഗത്തില്‍ മനസ്സിലാക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തിയത്....
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എന്നാല്‍, ചില മത്സ്യത്തൊഴിലാളികള്‍ വിശദാംശം ഇപ്പോഴും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സംവിധാനം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.





