Kannur
സ്വര്‍ണവില കുറഞ്ഞു; 45,000ല്‍ താഴെ
23 May 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 45,000ല്‍ താഴെ എത്തി. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,800 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്.5,
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 800 രൂപ ഇടിഞ്ഞ് 45,000ല്‍ താഴെ എത്തിയ സ്വര്‍ണവില വീണ്ടും 45,000ന് മുകളില്‍ എത്തി. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് താഴ്ന്നത്.





