Kerala
HomeNews

വൻ ലഹരിമരുന്ന് വേട്ട: കൊച്ചിയില്‍‌ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി

29 Sept 20181 മിനിറ്റ് വായന
വൻ ലഹരിമരുന്ന് വേട്ട: കൊച്ചിയില്‍‌ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി

എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. 200 കോടിയുടെ  ലഹരി മരുന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് ഫോഴ്സ്‌ പിടികൂടി. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് പിടികൂടിയത്.  ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ.  രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു.
രാജ്യത്തിന് പുറത്തു നിന്നുള്ള മാഫിയയ്ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാണ്  എക്സൈസ് സംഘം പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക