Kannur
HomeNews

16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡീപ്പിച്ച കേസില്‍ തെയ്യം കലാകാരന്‍ അറസ്റ്റില്‍.

11 Feb 20191 മിനിറ്റ് വായന
16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡീപ്പിച്ച കേസില്‍ തെയ്യം കലാകാരന്‍ അറസ്റ്റില്‍.



കണ്ണൂര്‍: 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡീപ്പിച്ച കേസില്‍ തെയ്യം കലാകാരന്‍ അറസ്റ്റില്‍. പയ്യാവൂര്‍ മൂരിക്കടവിലെ പടിഞ്ഞാറെ പുരയില്‍ അഭിലാഷി (35) നെയാണ് പയ്യാവൂര്‍ എസ്‌ഐ ബാബു തോമസും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ജനുവരി 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്നത്തൂര്‍ പാടിയില്‍ ഉത്സവം കാണാനെത്തിയ പെണ്‍കുട്ടിയെ മൂത്രപ്പുരയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ശാരീരിക അവശതയിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ക്ലാസ് അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് വൈകുന്നേരം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. എഎസ്‌ഐ അശോകന്‍, സിപിഒ മാരായ പ്രകാശന്‍, സജീഷ്, സിദ്ദാര്‍ഥന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക