പരിയാരത്ത് ഇരിങ്ങലും മുക്കുന്നിലും വൻ കവർച്ച 30 പവനും 30,000 രൂപയും കവർന്നു.

പരിയാരം: ഇരിങ്ങലിലും കുപ്പം മുക്കുന്നിലും പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് കവർച്ച.കുപ്പം മുക്കുന്ന് ചിക്കൻ സ്റ്റാളിന് സമീപം താമസിക്കുന്ന പി.എം കുഞ്ഞിക്കണ്ണൻ്റെ വീട്ടിൽ നിന്നും 15 പവനും 10,000 രൂപയും പാച്ചേനി ഇരിങ്ങലിലെ പി. മുഹ്സിനയുടെ വീട്ടിൽ നിന്നും 15 പവനും 20,000 രൂപയുമാണ് കവർന്നത്.ഇന്നലെ രാത്രിയിലാണ് കവർച്ച.മുക്കുന്നിലെ പി എം കുഞ്ഞിക്കണ്ണൻ ഭാര്യ വാർഡ്തൊഴിലുറപ്പ് ഭാരവാഹിത്വമുള്ള ഷൈലജ ക്കൊപ്പം ഇക്കഴിഞ്ഞ 5 ന് ബാംഗ്ലൂരിലുള്ള മകളുടെ താമസസ്ഥലത്തേക്ക് പോയതായിരുന്നു.
ഇന്ന് പുലർച്ചെ 5.30 മണിയോടെ ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തി വീടിന് മുന്നിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത് .തുടർന്ന് മുറികൾ പരിശോധിച്ചപ്പോഴാണ് അലമാരകളും മറ്റും കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്.വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച മാല, വള, കമ്മൽ ഉൾപ്പെടെ 15 പവനോളം ആഭരണങ്ങളും 10,000 രൂപയും മോഷണം പോയി.തുടർന്ന് പരിയാരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.ശശിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.ഇരിങ്ങൽ കുറ്റേരിപാലത്തിന് സമീപം താമസിക്കുന്ന മുഹ്സീനയുടെ ഭർത്താവ് ബാംഗ്ലൂരിൽ പോയതിനാൽ ഇന്നലെ വീടുപൂട്ടി കുറച്ച് അകലെയുള്ള സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ മുഹ്സിന വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയും മറ്റും കുത്തി തുറന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് 15 പവൻ ആഭരങ്ങളും സൂക്ഷിച്ച 20,000 രൂപയും മോഷണം പോയത് മനസിലായത്.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പരിയാരം പോലീസ്എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.





