Kannur
തലശ്ശേരിയിൽ 2 പേർ കുത്തേറ്റു മരിച്ചു.
24 Nov 20221 മിനിറ്റ് വായന

തലശ്ശേരി : വീനസ് കോർണറിൽ നാലാംഗ ആക്രമി സംഘം ബന്ധുക്കളായ രണ്ടുപേരെ കുത്തി കൊലപ്പെടുത്തി.നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂർ സാറാസിൽ ഷാനിബിനെ (29) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഖാലിദ് മത്സ്യതെഴിലാളിയും ഷമീർ ചുമട്ടുതൊഴിലാളിയുമാണ്. ഇന്നലെ വൈകീട്ട് നലോടെ ദേശീയപാതയിലാണ് അക്രമം. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. ലഹരി വില്പനയുമായി ബന്ധമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ സംശയം. നിട്ടൂർ സ്വദേശികളായ പാറായി ബാബു,ഭാര്യ സഹോദരൻ ജാക്സൺ,ഫർഹാൻ,നവീൻ എന്നിവർക്കെതിരെ കേസ് എടുത്തു. പാറായി ബാബു ഒഴികെയുള്ളവർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം.





