Kannur
കല്ലുമ്മക്കായ പറിക്കുന്നതിനിടെ 17 കാരൻ കടലിൽ മുങ്ങി മരിച്ചു.
31 Oct 20221 മിനിറ്റ് വായന

ബേക്കൽ.കല്ലുമ്മക്കായ പറിക്കാൻ പിതാവിനൊപ്പം കടലിൽ ഇറങ്ങിയ മകൻ മുങ്ങി മരിച്ചു. ബേക്കൽ ശക്തി നഗറിലെ സുബൈർ – നസീറദമ്പതികളുടെ മകൻ ഷുഹൈബ് (17) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെയാണ് സംഭവം. പിതാവിനും സഹോദരനുമൊപ്പം ബേക്കൽ കോട്ടക്ക് സമീപം കടലിൽ കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങിയതായിരുന്നു.ഇതിനിടെ പാറക്കെട്ടിനിടയിൽ കുടുങ്ങി മുങ്ങിപ്പോയ കുട്ടിയെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്നാണ് കരക്കെത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഷുഹൈബ് മരണപ്പെട്ടു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





