Kannur
HomeNews

കണ്ണൂരിൽ ഇന്ന് (14/10/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

14 Oct 20221 മിനിറ്റ് വായന
കണ്ണൂരിൽ ഇന്ന് (14/10/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ്‌സ്റ്റേഷന്‍ കോട്ടേഴ്‌സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി – മുണ്ടേരി പാറോത്തും ചാല്‍, ഹിറ സ്റ്റോപ്പ് ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയന്നൂര്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും ചതുര കിണര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 12 മണി മുതല്‍ 2.30വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ് ഇ എസ് കോളേജ്, എസ് ഇ എസ് കോളേജ് ജംഗ്ഷന്‍, വാസുപ്പീടിക, പന്നിയോട്ടുമൂല, ജയജ്യോതി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹോളിപ്രോപ്, ക്രഷര്‍, വൊഡാഫോണ്‍ മാളികപരമ്പ, ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് ഒമ്പത് മണി മുതല്‍ 11 മണി വരെയും കുണ്ടത്തില്‍മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 11 മണി മുതല്‍ രണ്ട് വരെയും വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലക്കറവയല്‍, പഞ്ചായത്ത്, മെര്‍ലി, വേളാപുരം, വേളാപുരം കോളനി, നരയന്‍കുളം, പമ്പാല, മഞ്ഞക്കുളം എന്നീ ഭാഗങ്ങളില്‍ ഇന്ന് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചേപ്പാത്തോട് ഇന്ന് വെള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക