Kannur
കണ്ണൂർ സർവ്വകലാശാല അറിയിപ്പുകൾ...
23 Sept 20223 മിനിറ്റ് വായന

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ്. പ്രോഗ്രാമിലേക്ക് ഒഴിവുവന്ന അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി സെപ്തംബർ 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.
സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനായുള്ള പട്ടികജാതി/ പട്ടികവർഗ്ഗ/ ഭിന്നശേഷി വിഭാഗങ്ങൾക്ക് മാത്രമായുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് വിവരങ്ങൾ അറിയേണ്ടതാണ്.ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷൻ ഫീ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി ഓൺലൈനായി ഒടുക്കണം. പ്രൊഫൈലിൽ ലഭ്യമാകുന്ന അലോട്ട്മെന്റ് മെമ്മോ ഡൌൺലോഡ് ചെയ്ത് മെമ്മോയിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി സെപ്തംബർ 23 , 24 തിയ്യതിയിൽ കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.
വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി
കണ്ണൂർ സർവകലാശാല ഐ.ടി പഠന വകുപ്പിലേക്ക് എം.സി.എ പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായി സെപ്റ്റംബർ 23 ന് നടക്കേണ്ട വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26 രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാല തലശ്ശേരി ക്യാമ്പസിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.യൂജിസി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കണ്ണൂർ സർവകലാശാല കാസറഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, അറബിക് വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസ്സർമാരെ നിയമിക്കുന്നു. യോഗ്യത – എം.എ/എം.എസ്.സി ,എം.എഡ് ,നെറ്റ് /പി.എച്ച്.ഡി. ഇവർക്കുവേണ്ടിയുള്ള അഭിമുഖ പരീക്ഷ സെപ്തംബർ 29 രാവിലെ 10.30 ന് ക്യാമ്പസിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
ടൈംടേബിൾ
ചുവടെ നൽകിയ പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
10.10.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ റെഗുലർ (നവംബർ 2021) പരീക്ഷകൾ.
19.10.2022, 20.10.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന നാലും ആറും സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (മെയ് 2021) പരീക്ഷകൾ.
മൂല്യനിർണയ ക്യാംപ്
26.09.2022 ന് തുടങ്ങുന്ന യു. ജി./ പി. ജി. മൂല്യനിർണയ ക്യാംപുകളുടെ സുഗമമായ നടത്തിപ്പിനായി കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ ആട്സ് & സയൻസ് കോളേജുകളിലെയും ക്ലാസുകൾ 26.09.2022 മുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതാണെന്നും, അതിനാൽ മുഴുവൻ അധ്യാപകരെയും 26.09.2022 ന് തുടങ്ങുന്ന മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുക്കാനുള്ള സൗകര്യാർഥം അതാത് പ്രിൻസിപ്പൽമാർ വിടുതൽചെയ്യേണ്ടതാണെന്നും പ്രോ വൈസ് ചാൻസിലർ അറിയിച്ചു.
റാങ്ക് ലിസ്റ്റ്
കണ്ണൂർ-മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. കെമിസ്ട്രി & ഫിസിക്സ് (നാനോനസൻസ് ആന്റ് നാനോടെക്നോളജി)പ്രോഗ്രാമുകളിലേക്കുള്ള റാങ്ക്ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്കായുള്ള പ്രവേശനം സെപ്റ്റംബർ 26 രാവിലെ 10.30 ന് അതാത് പഠന വകുപ്പുകളിൽ വെച്ചു നടത്തുന്നതായിരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സർവകലാശാലാ ജീവനക്കാർക്കുള്ള പരിശീലനം ആരംഭിച്ചു
കണ്ണൂർ സർവകലാശാലയുടെയും ഐ.ക്യൂ.എ.സിയുടെയും ആഭിമുഖ്യത്തിൽ ജീവനക്കാർക്കുള്ള പരിശീലനം തവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ആരംഭിച്ചു. ഡിജിറ്റൽ ഡോക്യുമെന്റേഷൻ, റൂൾസ് ആൻഡ് റെഗുലേഷൻസ് തുടങ്ങിയ വിഷയങ്ങളിൽ എട്ടുദിവസങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കുക. പ്രൊ വൈസ് ചാൻസിലർ പ്രൊഫ. സാബു എ, ജയരാജൻ, അൻവർ, രാഹുൽ പി അശോക് എന്നിവർ നേതൃത്വം നൽകി. ഡെപ്യൂട്ടി രജിസ്ട്രാർ സുധാകരൻ. എം, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ രജനി .കെ എന്നിവർ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു.
23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു.
പരീക്ഷകൾ പുനഃക്രമീകരിച്ചു
• 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 24.09.2022 (ശനി) ന്നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
• 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
• 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നനാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ), മെയ്2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
• 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നരണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ), മെയ്2022 പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
• 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ.അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ 29.09.2022 (വ്യാഴം) ന്നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
• 23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്നഎട്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകൾ 06.10.2022 (വ്യാഴം) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പരീക്ഷകൾ മാറ്റിവെച്ചു
23.09.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.





