Kannur
കണ്ണൂർ സർവ്വകലാശാല അറിയിപ്പുകൾ..
17 Sept 20225 മിനിറ്റ് വായന
%20(1).jpeg)
ടൈംടേബിൾ
10.10.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. ഡി. എസ്. എ. റെഗുലർ (മെയ് 2022) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി 20.09.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.
ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2022 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2019 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഗ്രേസ് മാർക്ക്, ഇംപ്രൂവ്മെന്റ്/ റീവാലുവേഷൻ റിസൽറ്റ് എന്നിവ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ ഉഴികെയുള്ള മുഴുവൻ വിദ്യാർഥികളും ഈ അവസരം പരമാവധി ഉപയോഗിക്കേണ്ടതാണ്. സർവകലാശാല വെബ്സൈറ്റിലെ (www.kannuruniversity.ac.in) സർട്ടിഫിക്കറ്റ് പോർട്ടലിൽ കൊടുത്ത നിർദ്ദേശങ്ങൾ പൂർണമായും വായിച്ച് മനസിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടിൽ നിർദ്ദിഷ്ട സ്ഥലത്ത് ഒപ്പിട്ട് എസ് എസ് എൽ സി, പ്ലസ് റ്റൂ സർട്ടിഫിക്കറ്റുകൾ, ഫൈനൽ ഗ്രേഡ് കാർഡ്, പ്രൊവിഷണൽ ഗ്രേഡ് കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ബ്ലാക്ക് & വൈറ്റ് കോപ്പി സഹിതം ജോയിന്റ് രജിസ്ട്രാർ (പരീക്ഷാ വിഭാഗം), കണ്ണൂർ സർവകലാശാല, സിവിൽ സ്റ്റേഷൻ പി. ഒ, കണ്ണൂർ , 670002 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം. എഡ്. (2015 സിലബസ്) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.09.2022 വരെ അപേക്ഷിക്കാം.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുവന്ന എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 20 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0490 2347377
അഞ്ചാം അലോട്ട്മെന്റ്
2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അഞ്ചാം അലോട്ട്മെന്‍റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുകയും 19 സെപ്റ്റംബർ 2022 നു മുൻപായി അഡ്മിഷൻ ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്. ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻചെയ്ത് അഡ്മിഷന്‍ ഫീസ് അടയ്‌ക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. ഡി. എസ്. എ. റെഗുലർ (മെയ് 2022) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി 20.09.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി.
ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2022 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2019 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഗ്രേസ് മാർക്ക്, ഇംപ്രൂവ്മെന്റ്/ റീവാലുവേഷൻ റിസൽറ്റ് എന്നിവ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ ഉഴികെയുള്ള മുഴുവൻ വിദ്യാർഥികളും ഈ അവസരം പരമാവധി ഉപയോഗിക്കേണ്ടതാണ്. സർവകലാശാല വെബ്സൈറ്റിലെ (www.kannuruniversity.ac.in) സർട്ടിഫിക്കറ്റ് പോർട്ടലിൽ കൊടുത്ത നിർദ്ദേശങ്ങൾ പൂർണമായും വായിച്ച് മനസിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടിൽ നിർദ്ദിഷ്ട സ്ഥലത്ത് ഒപ്പിട്ട് എസ് എസ് എൽ സി, പ്ലസ് റ്റൂ സർട്ടിഫിക്കറ്റുകൾ, ഫൈനൽ ഗ്രേഡ് കാർഡ്, പ്രൊവിഷണൽ ഗ്രേഡ് കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ബ്ലാക്ക് & വൈറ്റ് കോപ്പി സഹിതം ജോയിന്റ് രജിസ്ട്രാർ (പരീക്ഷാ വിഭാഗം), കണ്ണൂർ സർവകലാശാല, സിവിൽ സ്റ്റേഷൻ പി. ഒ, കണ്ണൂർ , 670002 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുവന്ന എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 20 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0490 2347377
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2022-23 വർഷത്തേക്കുള്ള ബി.എ.-എൽ.എൽ.ബി പ്രോഗ്രാമിൽ , എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്തംബർ 19ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച സെപ്തംബർ 19 രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. മാത്തമാറ്റിക്സ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, എം.എഡ്., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / മാത്തമാറ്റിക്സ്) എന്നിവയാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയില്ലാത്ത പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 0497 2784715, 9947988890
കണ്ണൂർ സർവകലാശാല സെനറ്റ് യോഗം
കണ്ണൂർ സർവകലാശാല സെനറ്റ് യോഗം സർവകലാശാല ആസ്ഥാനത്ത് നടന്നു. അനുവദിച്ച സമയ പരിധിക്കുള്ളിൽ നിന്ന് 22 ചോദ്യങ്ങളും ഉപചോദ്യങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ഡോ. മഞ്ജുള കെ.വി, ഡോ. ഷനോജ് എം.പി, സാജു പി.ജെ, ഡോ. വിജയൻ കെ. ഉൾപ്പെടെയുള്ളവരുടെ ചോദ്യങ്ങൾക്ക് സിൻ്റിക്കേറ്റ് അംഗങ്ങൾ ഉത്തരങ്ങൾ നൽകി. ഡോ. ഇസ്മയിൽ ഓലായിക്കര അടിയന്തിര പ്രമേയവും പ്രമോദ് വെള്ളച്ചാൽ ഔദ്യോഗികപ്രമേയവും അവതരിപ്പിച്ചു. മുൻ സർവകലാശാല പ്രൊ വൈസ് ചാൻസിലർ അലക്‌സാണ്ടർ കാരക്കലിന്റെ നിര്യാണത്തിൽ ഡോ. ടി പി അശ്രഫ് അനുശോചന പ്രമേയ പ്രമേയം അവതരിപ്പിച്ചു. പ്രമേയം സെനറ്റംഗങ്ങൾ ഭേദഗതിയില്ലാതെ അംഗീകരിച്ചു. നേരിട്ടുള്ള ജനാധിപത്യപരമായ സംവാദങ്ങൾക്ക് ഇടം കൊടുക്കുന്ന രീതിയിൽ സെനറ്റ് മീറ്റിംഗ് Offline ആയിത്തന്നെ നടത്തണമെന്ന ഡോ.സുരേഷ് കുമാർ കെ എസിൻ്റെ നിർദ്ദേശം യോഗം അംഗീകരിച്ചു. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മികച്ച നേട്ടം ലഭിച്ച സർവ്വകലാശാലയെ യോഗത്തിൽ അഭിനന്ദിച്ചു. വൈസ് ചാൻസിലർ, പ്രൊ വൈസ് ചാൻസിലർ, രജിസ്ട്രാർ എന്നിവർ പങ്കെടുത്തു.
സെനറ്റംഗങ്ങൾ അംഗീകരിച്ച പ്രമേയങ്ങൾ
– സർവകലാശാല പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം
– സർവകലാശാലയുടെയും സംസ്ഥാന സർക്കാരിന്റെയും അധികാര – അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം
– വിദ്യാർത്ഥികളുടെ റിസൾട്ട് ടീച്ചർ ലോഗിൻ/ ഇൻസ്റ്റിസ്റ്റ്യൂഷൻ ലോഗിൻ ഐഡി ഉപയോഗിച്ച് അധ്യാപകര്ക്ക്തന്നെ നേരിട്ട് പരിശോധിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ടാക്കണം
– കുറ്റമറ്റതും നീതിയുക്തവുമായ മൂല്യനിർണയം സമയബന്ധിതമായി നടപ്പിലാക്കാൻ എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലയിലെ മുഴുവൻ അധ്യാപകരെയും എത്തിക്കാനുള്ള സംവിധാനം ഏർപ്പാടാക്കണം.
– സർവകലാശാല ആസ്ഥാനത്തുനിന്നും ബസ് സ്റ്റാണ്ടിലേക്കുപോകുന്ന വഴി അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണം
– സർവകലാശാലയുടെ ഗവേഷണ പ്രബന്ധങ്ങൾ സാമൂഹികമായ ഉന്നമനത്തിന് പ്രയോജനപ്പെടുത്തണം
– അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൽ പരീക്ഷകൾ സമയബന്ധിതമായി നടത്തണം
– പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ പഠനവകുപ്പ് ആരംഭിക്കണം
മികച്ച എൻ.എസ്.എസ് യൂണിറ്റ്
2021 -22 വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെയും ക്യാമ്പസുകളിലെയും മികച്ച പ്രവർത്തനം കാഴ്ച വച്ച എൻ.എസ്.എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവരെ തിരഞ്ഞെടുത്തു. ഇവർക്കുള്ള പുരസ്കാരങ്ങൾ സെപ്തംബർ 24 ശനിയാഴ്ച സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ കൈമാറും.
മികച്ച എൻ.എസ് .എസ് . യൂണിറ്റുകൾ
1 .യൂണിറ്റ് നമ്പർ 10,പയ്യന്നുർ കോളേജ് ,പയ്യന്നൂർ
2 .യൂണിറ്റ് നമ്പർ 22,കെ എം എം ഗവണ്മെന്റ് വിമൻസ് കോളേജ്,പള്ളിക്കുന്ന്
3 .യൂണിറ്റ് നമ്പർ 72,ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ,അങ്ങാടിക്കടവ്
4 .യൂണിറ്റ് നമ്പർ 56 ,നവജ്യോതി കോളേജ്
5 .യൂണിറ്റ് നമ്പർ 71,ഡോ.രമ്യ കെ പി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ,മാടായി
മികച്ച പ്രോഗ്രാം ഓഫീസർമാരും യൂനിറ്റുകളും
1.ഡോ. സുജിത്ത് കെ വി, പയ്യന്നുർ കോളേജ് ,പയ്യന്നൂർ ,യൂണിറ്റ് നമ്പർ 10
2.പ്രസാദ് എസ് ബി ,കെ എം എം ഗവണ്മെന്റ് വിമൻസ് കോളേജ് ,യൂണിറ്റ് നമ്പർ 22
3 .ജിഷ . ഇ ,ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ,അങ്ങാടിക്കടാവ് ,യൂണിറ്റ് നമ്പർ 72
4 .സ്റ്റനിൽ ജോർജ് ,നവജ്യോതി കോളേജ് ,ചെറുപുഴ ,യൂണിറ്റ് നമ്പർ 56
5 .ഡോ.രമ്യ കെ പി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ,മാടായി , യൂണിറ്റ് നമ്പർ 71
മികച്ച വോളന്റീയർമാർ (മെയിൽ)
1 .രോഹിത് രത്‌നാകരൻ (മൊറാഴ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്)
2.ആൽവിൻ ക്രിസ്റ്റി (നെഹ്‌റു ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് ,കാഞ്ഞങ്ങാട്)
3.അഭിനന്ദ് എസ് കെ (മഹാത്മാ ഗാന്ധി കോളേജ് ,ഇരിട്ടി )
4.റോഷൻ തോമസ് ,നവജ്യോതി കോളേജ് ,ചെറുപുഴ
5.ലതീഷ് എം (ഗവണ്മെന്റ്കോളേജ് ,കാസറഗോഡ് )
മികച്ച വോളന്റീയർമാർ (ഫീമെയിൽ)
1.ആര്യ രഞ്ജിത്ത് ,എം ഇ. എസ് കോളേജ് ,കൂത്തുപറമ്പ
2 .ഫിദ ഫർഹ ഖാലിദ് (കെ എം എം ഗവണ്മെന്റ് വിമൻസ് കോളേജ് )
3.സ്വാതി ബാലകൃഷ്ണൻ ( നിർമ്മലഗിരി കോളേജ് ,കൂത്തുപറമ്പ )